കുടുംബ നായകൻ ജയറാമിന്റെ ഏറ്റവും വലിയ തിരിച്ചു വരവാണ് പഞ്ചവർണ്ണതത്തയിലൂടെ ഉണ്ടായത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്നോളം കാണാത്ത മേക്കോവറിലാണ് ജയറാം എത്തിയത്. ചിത്രത്തിനായി തല മുണ്ഡനം ചെയ്ത് ഭാരം വർധിപ്പിച്ചായിരുന്നു ജയറാം എത്തിയത്. ചിത്രത്തിനായി ജയറാം സ്വീകരിച്ച രൂപമാറ്റത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേക്കപ്പ് മാൻ പ്രദീപ് രംഗൻ മണിക്കൂറുകളോളം നീണ്ടു നിന്ന മേക്കപ്പിലൂടെയാണ് ജയറാം കഥാപാത്രമായി മാറ്റുന്നത്. ചിത്രത്തിലെ നീളൻ ചെവിയും ചുണ്ടുകളും എല്ലാം കൃത്രിമമായി തയ്യാറാക്കിയതായിരുന്നു. എന്ത് തന്നെയായാലും ചിത്രത്തിലെ മേക്കോവർ വളരെയധികം ശ്രദ്ധയാകർഷിച്ചതിനൊപ്പം കഥാപാത്രവും കയ്യടി നേടി എന്നു വേണം പറയാൻ.
ജയറാമിനെ കൂടാതെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നായക വേഷത്തിലുണ്ട്. പക്ഷി മൃഗാദികൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങളായി വലിയ വിജയങ്ങൾ ഇല്ലാതിരുന്ന ജയറാമിന്റെ വലിയ തിരിച്ചുവരവാണ് പഞ്ചവർണ്ണതത്തയിലൂടെ നടന്നത്. ചിത്രത്തിന് വലിയ തിരക്കാണ് തീയറ്ററുകളിൽ അനുഭവപ്പെടുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ധർമ്മജൻ, മല്ലിക സുകുമാരൻ, അശോകൻ, സലിം കുമാർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. യേശുദാസ് ആലപിച്ച ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമാണ് ഗാനങ്ങൾ എല്ലാം തന്നെ നേടിയത്. എം. ജയചന്ദ്രൻ, നാദിർഷ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹരി പി. നായരും പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിയൻപിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പൊട്ടിച്ചിരിയിലൂടെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച വിജയം നേടി മുന്നേറുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.