ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പൂവൻ. ഈ ചിത്രത്തിലെ ചന്തക്കാരി ചന്തക്കാരി എന്ന് തുടങ്ങുന്ന ഒരു ഗാനം നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ പള്ളിമേടയിൽ എന്ന് തുടങ്ങുന്ന ക്രിസ്മസ് ആഘോഷ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. ക്രിസ്മസ് രാവിൻ്റെ മനോഹാരിതയുമായാണ് പൂവനിലെ ഈ പുതിയ ഗാനം എത്തിയിരിക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ സമയത്ത് പ്രേക്ഷകർക്ക് മതിമറന്ന് ചുവടു വെക്കാനുള്ള ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും തമാശകളുമൊക്കെ ഉൾപ്പെടുത്തിയ ഈ ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി. ടൈറ്റസ് മാത്യു വരികൾ രചിച്ച് സംഗീതം ചെയ്ത ഈ ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്. വിനീത് വാസുദേവൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ശരണ്യ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളാണ് വിനീത് വാസുദേവൻ. അതുപോലെ, ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ്. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച പൂവനിൽ ആന്റണി വർഗീസിന് പുറമെ, വിനീത് വാസുദേവൻ, അഖില ഭാർഗവൻ, മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ് എഡി എന്നിവരും അഭിനയിച്ചിട്ടുണ്ട്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ആകാശ് ജോസഫ് വർഗീസും, ഇതിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനുമാണ്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ…
This website uses cookies.