Padayottam Teaser
ജനപ്രിയ താരം ബിജു മേനോൻ നായകൻ ആയി എത്തുന്ന പുതിയ ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ റിലീസ് ചെയ്തു. ഗംഭീര അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഈ ടീസർ നേടിയെടുക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ മാസ്സ് ചിത്രങ്ങളിൽ ഒന്നായ മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രത്തിന്റെ ഒരു റെഫെറെൻസിലൂടെയാണ് പടയോട്ടം ടീസർ ഒരുക്കിയിരിക്കുന്നത് എന്നത് കൂടുതൽ പേരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ചെങ്കൽ രഘു എന്ന ഗുണ്ട ആയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ശീലമുള്ള ഒരാളാണ് രഘു എന്ന് മറ്റു കഥാപാത്രങ്ങൾ രഘുവിനെ കുറിച്ച് പറയുന്ന ഒരു രംഗമാണ് ഈ ടീസറിന്റെ ആകർഷണം. സ്ഫടികത്തിലെ മോഹൻലാൽ കഥാപാത്രമായ ആട് തോമയുടെ സവിശേഷത ആയി മലയാളികൾ നെഞ്ചിലേറ്റിയ ഡയലോഗ് ആണ് കുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ഇരട്ട ചങ്കുള്ള തോമ എന്നത്.
കഴിഞ്ഞ വർഷം ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ കയറിയ, മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് പടയോട്ടം നിർമ്മിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരെ ഈ ടീസറിൽ കാണാൻ കഴിയും. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ഈ ചിത്രം രചിച്ചിരിക്കുന്നത്. അടുത്ത മാസം ഓണം റിലീസ് ആയി പടയോട്ടം റിലീസ് ചെയ്യും.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.