[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എയ്ഞ്ചലിന്റെ പ്രശ്നങ്ങൾ തീർത്തു മറഡോണ തീയേറ്ററുകളിലേക്ക് ..!

യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മിനിസ്റ്റുഡിയോ നിർമാണവും വിതരണവും ചെയ്യുന്ന ചിത്രമാണ് . കൃഷ്ണമൂർത്തി തിരക്കഥ രചിച്ച ഈ ചിത്രം ആക്ഷനും പ്രണയവും സംഗീതവും നിറഞ്ഞ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വെച്ചാൽ റാംബോ എന്നൊരു പട്ടിക്കുട്ടിയും എയ്ഞ്ചൽ എന്ന ഒരു വെള്ള പ്രാവും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആണെന്നതാണ്. പക്ഷെ 1972 ലെ വന്യ മൃഗ സംരക്ഷണ നിയമ പ്രകാരം സിനിമകളിലെ വെള്ള പ്രാവിന്റെ സീനുകൾ ഹരിയാനയിലുള്ള അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നിരോധിച്ചതാണ്‌. ആ കാരണം കൊണ്ടാണ് ജൂണ് മാസത്തിൽ റീലീസ് പറഞ്ഞിരുന്ന മറഡോണയുടെ റിലീസ് അനിശ്ചിതത്തിലായത് .

മറഡോണ മാത്രമല്ല, ഇതിനു മുൻപും വെള്ള പ്രാവുള്ള പല സിനിമകളുടെയും റിലീസ് ഇതു പോലെ തടഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങൾ എല്ലാം വീണ്ടും ദിവസങ്ങളോളം എടുത്തു ഗ്രാഫിക്സ് ജോലികൾ ചെയ്തു റീലീസ് ചെയ്യുകയാണ് ചെയ്തത് .എന്നാൽ ഈ സീനുകൾ പ്രദശിപ്പിക്കാൻ അനുമതി നേടാൻ വേണ്ടി മിനി സ്റ്റുഡിയോ തീരുമാനിച്ചതോടെ മറഡോണയുടെ റീലീസ് നീണ്ടു. വന്യ മൃഗ സംരക്ഷണ നിയമ പ്രകാരം വെള്ള പ്രാവ് ഉൾപ്പെടില്ല എന്ന നിലപാട് മിനിസ്റ്റുഡിയോ എടുക്കുകയാണ് ഉണ്ടായത് . എന്നാൽ പിന്നീട് വെള്ള പ്രാവ് ഉൾപ്പെട്ട സീനുകൾ മറഡോണയിൽ ഉൾപ്പെടുത്താൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും, അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ഓഫ് ഫോറെസ്റ്ററി വൈൽഡ് ലൈഫ് വിഭാഗം ഹെഡ് ഡോ പി .ഓ നമീർ തുടങ്ങിയവരുടെ വിദഗ്ധ അഭിപ്രായങ്ങളുമായി സംവിധായകനും, രചയിതാവും ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മറ്റു അണിയറ പ്രവർത്തകരും പല തവണ ഹരിയാനയിൽ പോകേണ്ടതായി വന്നു .

അവസാനം സര്ടിഫിക്കറ്റുകൾ എല്ലാം പരിശോധിച്ച അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, ഗ്രാഫിക്സ് കൂടാതെ തന്നെ, ഒറിജിനൽ എയ്ഞ്ചലിനെ സിനിമയിൽ കാണിക്കാൻ പ്രദർശനാനുമതി നൽകുകയാണ് ചെയ്തത്. അതോടു കൂടി എയ്ഞ്ചൽ എന്ന വെള്ളപ്രാവ് ഉൾപ്പെടുന്ന രസകരമായ രംഗങ്ങൾ കാണാനുള്ള അവസരം ആണ് മലയാള സിനിമാ പ്രേമികൾക്ക് കൈ വന്നിരിക്കുന്നത്.

കേരളത്തിൽ രജനികാന്തിന്റെ കാല വിതരണം ചെയ്തതും മിനി സ്റ്റുഡിയോ ആണ്..

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.