മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാപ്പൻ വരുന്ന ജൂലൈ 29 നു ആഗോള റിലീസായി എത്തുകയാണ്. മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സുരേഷ് ഗോപി ആരാധകരും മലയാള സിനിമ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവയൊക്കെ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആഘോഷിച്ച സംവിധായകൻ ജോഷിക്ക് പാപ്പൻ ടീം നൽകിയ സർപ്രൈസിന്റെ വീഡിയോ വൈറലായി മാറുകയാണ്. ജോഷിക്ക് ജന്മദിനാശംസകൾ അറിയിച്ചു കൊണ്ട് പാപ്പൻ മേക്കിങ് വീഡിയോ ആണ് അവർ പുറത്തു വിട്ടിരിക്കുന്നത്. ജോഷി എന്ന മാസ്റ്റർ ഡയറക്ടർ ഈ പ്രായത്തിലും എത്രമാത്രം ഊർജത്തോടെയാണ് ജോലി ചെയ്യുന്നതെന്ന് ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നു. ജോഷിയുടെ മേക്കിങ് ശൈലി എന്ത്കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നു എന്നതിനും ഉത്തരം നൽകുകയാണ് അദ്ദേഹത്തിന്റെ സംവിധാന രീതിയിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന ഈ വീഡിയോ.
എബ്രഹാം മാത്യു മാത്തൻ എന്ന തീപ്പൊരി പോലീസ് ഓഫീസറായി സുരേഷ് ഗോപിയെത്തുന്ന ഈ സിനിമയ്ക്കു തിരക്കഥ രചിച്ചത് ആർ ജെ ഷാൻ ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.