[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും കാക്കിയണിയാൻ മെഗാസ്റ്റാർ; ത്രില്ലർ ചിത്രത്തിലേക്ക് കിടിലൻ എൻട്രി; വീഡിയോ കാണാം

പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി ജോയിൻ ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു പോലീസ് ഓഫീസറായാണ് അദ്ദേഹം ഇതിലഭിനയിക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഹെലിക്യാമറ വീഡിയോ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്.

കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുക. ഇതുവരെ പേരിടാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴിലെ സൂപ്പർ വില്ലനായ വിനയ് റായ് എത്തുമെന്നാണ് സൂചന. നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ശിവകാർത്തികേയൻ ചിത്രം ഡോക്ടർ, സൂര്യ നായകനായ പാണ്ഡിരാജ് ചിത്രം എതർക്കും തുനിന്ദവൻ, വിശാൽ നായകനായ മിഷ്കിൻ ചിത്രം തുപ്പരിവാലൻ എന്നിവയിലെ വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ താരമാണ് വിനയ് റായ്. ഇവരെ കൂടാതെ, സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മനോജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.