[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനു മറുപടിയുമായി സൗബിൻ ഷാഹിർ

കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു, പ്രശസ്ത സംവിധായകൻ ഒമർ ലുലുവിന്റെ പേരിൽ പ്രചരിക്കപ്പെട്ട ഒരു സ്ക്രീൻഷോട്ട്. നടന്‍ സൗബിന്‍ ഷാഹിറിനെ മോശമായി പരാമര്‍ശിച്ച് കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് എന്ന തരത്തിലുള്ള ഒരു സ്ക്രീൻ ഷോട്ട് ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് വലിയ രീതിയിൽ വൈറലായതോടെ ഒമർ ലുലുവിനെ വിമർശിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും സൗബിൻ ഷാഹിർ ആരാധകർ രംഗത്തു വരികയും ചെയ്തിരുന്നു. അതിനു ശേഷം ഈ കാര്യത്തിൽ വിശദീകരണവുമായി ഒമർ ലുലു മുന്നോട്ടു വന്നു. ആ പോസ്റ്റ് താനോ തന്റെ അക്കൗണ്ട് നോക്കുന്നവരോ ഇട്ടതല്ലെന്നും, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഒമർ ലുലു വെളിപ്പെടുത്തി. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞതിൽ താനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു എന്നും, ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നുവെന്നും ഒമർ ലുലു തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.

ഇപ്പോഴിതാ ഈ വിഷയത്തിൽ സൗബിൻ ഷാഹിറിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗബിനോട് ഒരു മാധ്യമ പ്രവർത്തകൻ ഈ വിഷയം ചോദിച്ചത്. നമ്മുക്ക് അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്നും, സിനിമയെ പറ്റി സംസാരിക്കാമെന്നും പറഞ്ഞ് ആദ്യം സൗബിൻ ഒഴിഞ്ഞു മാറി. പക്ഷെ അതിനു ശേഷം, തനിക്കു ആ സംഭവത്തിൽ പരാതിയോ വിഷമമോ ഒന്നുമില്ലെന്നും സൗബിൻ വിശദീകരിച്ചു. അതിനോടൊപ്പം തനിക്കു സന്തോഷം മാത്രമേയുള്ളു എന്നും സൗബിൻ സരസമായി പറഞ്ഞു. ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.