മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും. ഈ വരുന്ന ഒക്ടോബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന പടവെട്ടിന്റെ ടീസർ, ട്രൈലെർ എന്നിവയൊക്കെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതുപോലെ തന്നെ ഇതിലെ ഒരു ഗാനവും പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മഴപ്പാട്ട് എന്ന പേരിൽ പുറത്ത് വന്ന അതിമനോഹരമായ ഈ പ്രണയ ഗാനം രചിച്ചത് അൻവർ അലി, ആലപിച്ചത് ഗോവിന്ദ് വസന്ത, ആനി അമി എന്നിവരാണ്. ഗോവിന്ദ് വസന്തയാണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ഇപ്പോഴിതാ പടവെട്ടിന്റെ തീം സോങ് കൂടി റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈണത്തിലാണ് ഈ തീം സോങ് ഒരുക്കിയിരിക്കുന്നത്.പാഞ്ഞു പാഞ്ഞു എന്ന വരികളോടെ തുടങ്ങുന്ന ഈ റാപ് സോങ് രചിച്ചത് അൻവർ അലിയാണ്.
യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ലിജു കൃഷ്ണയാണ്. ഒരു ഗംഭീര സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് നമ്മുക്ക് മുന്നിലെത്തിയ ട്രൈലെർ, ടീസർ എന്നിവ നൽകുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നെ പ്രശസ്ത താരങ്ങളും വേഷമിട്ടിരിക്കുന്നു. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിന് ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ, ഇത് എഡിറ്റ് ചെയ്തത് ഷെഫീഖ് മുഹമ്മദ് അലിയാണ്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.