ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം ഇന്ന് റീലീസ് ചെയ്തു. വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഈ മാസം ഇരുപത്തിയഞ്ചിന് റിലീസ് ചെയ്യാൻ പോവുകയാണ് ഒരു യമണ്ഡൻ പ്രേമകഥ. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ദുൽഖർ അഭിനയിക്കുന്ന ഒരു മലയാള ചിത്രം എത്തുന്നത് എന്നതുകൊണ്ട് തന്നെ ദുൽഖർ ആരാധകരും പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കാരക്റ്റർ പോസ്റ്ററുകളും ആദ്യ ടീസറും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും അവർ ഏറ്റെടുത്തിരിക്കുകയാണ്. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആണ് ഇന്ന് റീലീസ് ചെയ്തത്.
വിദ്യാധരൻ മാസ്റ്റർ ആലപിച്ച ഈ ഗാനം ഇന്ന് രാവിലെ ഒമ്പതു മണിക്ക് ആണ് റിലീസ് ചെയ്തത്. വിശുദ്ധ അന്തോണീസ് പുണ്യാളന് സമർപ്പിച്ചു കൊണ്ടാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നമ്മുക്ക് സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ആണ്. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.