[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എക്സ്ട്രാ ഷോകളുടെ പെരുമഴയുമായി മധുര രാജയുടെ വിജയ കുതിപ്പ്..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മധുര രാജ. മമ്മൂട്ടിയുടെ ആദ്യ അൻപതു കോടി ഗ്രോസ് നേടുന്ന ചിത്രമാവും എന്നു ആരാധകർ പ്രതീക്ഷിക്കുന്ന ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. ആദ്യ നാലു ദിവസവും ഒരുപാട് എക്സ്ട്രാ ഷോകളും മധുര രാജ കേരളത്തിൽ കളിച്ചു. ആദ്യ ദിനം നൂറിന് അടുത്ത് എക്സ്ട്രാ ഷോകൾ കളിച്ച ഈ ചിത്രം, രണ്ടും, മൂന്നും, നാലും ദിവസങ്ങളിൽ എഴുപതോളം എക്സ്ട്രാ ഷോകൾ കളിച്ചു എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഏതായാലും മികച്ച കളക്ഷൻ നേടുന്ന ഈ ചിത്രം മികച്ച വിജയത്തിൽ ചെന്നെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണ ആണ്. നെൽസൻ ഐപ്പ് നിർമ്മിച്ച മധുര രാജ ഒരു മാസ്സ് മസാല ചിത്രമായി ആണ് ഒരുക്കിയിരിക്കുന്നത്. ഉദയ കൃഷ്ണയുടെ ഉടമസ്‌ഥതയിലുള്ള യു കെ സ്റ്റുഡിയോസ് ആണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തമിഴ് യുവ താരം ജയ് നിർണ്ണായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാർ, നെടുമുടി വേണു, വിജയരാഘവൻ, സണ്ണി ലിയോണി, പ്രശാന്ത് അലക്സാണ്ടർ, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, നരേൻ, അന്ന രാജൻ, ഷംന കാസിം, വിനയ പ്രസാദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദർ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഷാജി കുമാർ ആണ്. മഹേഷ് നാരായണൻ, സുനിൽ എസ് പിള്ള എന്നിവരാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.