Oru Kuttanadan Blog 3D Motion Poster
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ത്രീ ഡി മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും ശ്രദ്ധ നേടിയത് പോലെ തന്നെ ഇന്ന് പുറത്തു വന്ന ഈ മനോഹരമായ മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അടുത്തയാഴ്ചയാണ് ഒരു കുട്ടനാടൻ ബ്ലോഗ് തീയേറ്ററുകളിൽ എത്തുന്നത്. പ്രശസ്ത രചയിതാവ് സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. അദ്ദേഹം തന്നെയാണ് ഈ ഫാമിലി എന്റെർറ്റൈനെറിനു തിരക്കഥയും രചിച്ചിരിക്കുന്നത്. മമ്മൂട്ടി ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയി എത്തുന്നത്.
അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഓണം റിലീസ് ആയി എത്താനിരുന്ന ചിത്രമായിരുന്നു. മമ്മൂട്ടിയുടെ ഈ വർഷത്തെ അഞ്ചാമത്തെ റിലീസ് ആണ് ഒരു കുട്ടനാടൻ ബ്ലോഗ്. ശ്രീനാഥ് ശിവശങ്കരൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഓരോ പുതിയ പോസ്റ്ററിനും മികച്ച വരവേൽപ്പ് തന്നെയാണ് ഇതുവരെ ലഭിച്ചു കൊണ്ടിരുന്നത്. പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.