[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്ഫടികത്തിനു രണ്ടാം ഭാഗം വരുന്നു; നായകൻ മലയാളത്തിലെ യുവ സൂപ്പർ താരം..!

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ മാസ്സ് കഥാപാത്രം ഏതു എന്ന ചോദ്യത്തിന് ഭൂരിപക്ഷം മലയാള സിനിമാ പ്രേമികളുടെയും നാവിൽ എപ്പോഴും വരുന്ന ഉത്തരം ഒന്ന് മാത്രം, ആട് തോമ. അതെ, 23 വർഷം മുൻപ് റിലീസ് ചെയ്ത സ്ഫടികം എന്ന മോഹൻലാൽ ചിത്രത്തിലെ എവർഗ്രീൻ മാസ്സ് നായക വേഷമായിരുന്നു ആട് തോമ എന്ന തോമസ് ചാക്കോ. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും അതുപോലെ തന്നെ മലയാള സിനിമയിലെ ക്ലാസിക് എന്റെർറ്റൈനെറുകളുടെ പട്ടികയിൽ മുൻപന്തിയിൽ എത്തിയ ചിത്രവുമായി മാറി. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറിയ ആട് തോമ അദ്ദേഹത്തിന് ആ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും വാങ്ങി കൊടുത്തു. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവണം ഒരു പക്കാ മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ചു വിസ്മയിപ്പിച്ചു കൊണ്ട് ഒരു നടൻ സംസ്ഥാന അവാർഡ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരികയാണ്.

സ്ഫടികം 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർ താരം ആയിരിക്കും നായകൻ ആയി എത്തുന്നത് എന്ന് ഈ ചിത്രം ഒരുക്കാൻ പോകുന്ന സംവിധായകൻ ബിജു കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചു. യുവേഴ്സ് ലൗവിങ്‌ലി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ആയിരിക്കും സ്ഫടികം 2 . പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ചക കഥാപാത്രത്തിന്റെ മകൾ ആയാണ് സണ്ണി ലിയോൺ സ്ഫടികം രണ്ടാം ഭാഗത്തിൽ എത്തുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ വൻ താര നിരയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ്, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ മൊമെന്റം പിക്ചർസ്‌ എന്നിവരുമായി ചേർന്ന് ടിന്റു അന്ന കട്ടക്കൽ ആണ്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ് ഈ ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.