കുഞ്ചാക്കോ ബോബനും പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഒറ്റ്. രണ്ടകം എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് റിലീസ് ചെയ്തു. ഒരേ നോക്കിൽ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. എ എച് കാഷിഫ് ഈണം പകർന്നിരിക്കുന്നു ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹൻ ആണ്. കുഞ്ചാക്കോ ബോബനും നായികയായ ഈഷ റെബയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ആണ് ഈ ഗാനത്തിലൂടെ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിന് ശേഷം ഒരിക്കൽ കൂടി കുഞ്ചാക്കോ ബോബൻ ഓൺസ്‌ക്രീനിൽ ചുംബിക്കുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തീവണ്ടി എന്ന ടോവിനോ തോമസ് നായകനായ സിനിമയിലൂടെ ശ്രദ്ധ നേടിയ ടി.പി ഫെല്ലിനി ഒരുക്കിയ ഈ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അഭിനയിച്ചിരിക്കുകയാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത് എന്നതും ഈ ചിത്രം കൊണ്ട് വരുന്ന പ്രത്യേകതകളിൽ ഒന്നാണ്. ഭരതൻ സംവിധാനം ചെയ്ത് 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ഒറ്റ് എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിജയ്, എഡിറ്റ് ചെയ്തത് അപ്പു എൻ ഭട്ടതിരി എന്നിവരാണ്. ഒരു മാസ്സ് ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം രചിച്ചത് എസ്. സജീവാണ്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.