ധ്രുവങ്ങൾ പതിനാറു, മാഫിയ ചാപ്റ്റർ 1, നവരസ ആന്തോളജിയിലെ പ്രൊജക്റ്റ് അഗ്നി, നരകാസുരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് നരെയ്ൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരൻ. ധനുഷ് നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് മാളവിക മോഹനൻ ആണ്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ലോകേഷ് കനകരാജ് ചിത്രത്തിലെ നായികാ വേഷം ചെയ്തതിനു ശേഷം മാളവിക ചെയ്യുന്ന തമിഴ് ചിത്രമാണ് മാരൻ. ഇപ്പോഴിതാ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി ഈ ചിത്രത്തിലെ ഒരു റൊമാന്റിക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ്- മാളവിക മോഹനൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഒരു പ്രണയ നിമിഷമാണ് ഈ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന മാരനിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും മലയാളി എഴുത്തുകാരായ സുഹാസ്, ഷറഫു, വിവേക് എന്നിവരും ചേർന്നാണ്. ടി ജി ത്യാഗരാജൻ, സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്ന് സത്യ ജ്യോതി ഫിലിമ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവേകാനന്ദ് സന്തോഷം കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി കെ ആണ്. ജി വി പ്രകാശ് കുമാർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.