മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രമായ വണ്ണിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് റിലീസ് ചെയ്തു. കേരളാ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും സംവിധാനം ചെയ്തത് സന്തോഷ് വിശ്വനാഥുമാണ്. ഇച്ചയീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ടീസറിന്റെ പ്രധാന ആകർഷണം മമ്മൂട്ടിയുടെ കിടിലൻ ഡയലോഗുകളാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഏപ്രിൽ ആദ്യ വാരമാണ് ഇതിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നതു ഗോപി സുന്ദറാണ്.
ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. വൈദി സോമസുന്ദരം ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. സേതുലക്ഷ്മി ആർ ആണ് ഇച്ചയീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി രചിച്ച തിരക്കഥയാണ് ഇതിന്റേത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.