ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന ദളപതി വിജയ് ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണിപ്പോൾ. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ സോങ് റിലീസ് ചെയ്തത്. ലെറ്റ് മി സിംഗ് എ കുട്ടി സ്റ്റോറി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ദളപതി വിജയ് തന്നെയാണ്. റോക്‌സ്‌റ്റാർ അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഈ ഗാനം റിലീസ് ചെയ്തു നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനം ഇപ്പോൾ ഇന്ത്യയും കടന്നു വിദേശ രാജ്യങ്ങളിലും തരംഗമായി മാറുകയാണ്. വിദേശത്തെ ഒരു സ്‌കൂളിൽ ക്ലാസ്റൂമിൽ കുട്ടികൾ ഈ ഗാനം പ്ളേ ചെയ്തു കാണുന്നതും അതിനൊത്തു താളം പിടിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് തന്നെ ആ വീഡിയോ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുമുണ്ട്.
സംവിധായകൻ ലോകേഷ് കനകരാജ്, രത്ന കുമാർ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേവ്യർ ബ്രിട്ടോ ആണ്. മാനഗരം, കൈദി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റർ. ദളപതി വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജാണ്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് എന്ന ബാനറിലാണ് സേവ്യർ ബ്രിട്ടോ ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഒൻപതിന് ആണ് ഇതിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.