One Malayalam Movie Official Teaser 2
മെഗാ സ്റ്റാർ മമ്മൂട്ടി ഈ ഏപ്രിൽ മാസത്തിൽ നമ്മുടെ മുന്നിലെത്താനൊരുങ്ങുന്നത് വൺ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രവുമായാണ്. ഷൈലോക്കിനു ശേഷം ഈ വർഷത്തെ തന്റെ രണ്ടാം വിജയം തേടിയാണ് അദ്ദേഹമെത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തെങ്കിൽ ഇപ്പോൾ വന്ന ഇതിന്റെ രണ്ടാം ടീസറിനും ആരാധകരും സിനിമാ പ്രേമികളും ആവേശോജ്വലമായ സ്വീകാര്യമാണ് നൽകുന്നത്. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള, കേരളാ മുഖ്യമന്ത്രിയായ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീമാണ്. മമ്മൂട്ടിയുടെ കിടിലൻ ഡയലോഗുകൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് ഇതിന്റെ ടീസറുകൾ ഇതിനോടകം നമ്മളോട് പറഞ്ഞു കഴിഞ്ഞു. മാസ്സും ക്ലാസും ചേർന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വൺ എന്ന സൂചനയാണ് ഇപ്പോൾ വന്ന രണ്ടു ടീസറിൽ നിന്നും നമ്മുക്ക് ലഭിക്കുന്നത്. ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നീ പ്രമുഖരാണ്. മമ്മൂട്ടിക്കൊപ്പം വളരെ ശ്കതമായ വേഷങ്ങളാണ് മുരളി ഗോപി, ജോജു ജോർജ് എന്നിവരും ഈ ചിത്രത്തിൽ ചെയ്യുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.