വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഹൃദയം. യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യം ഇതിന്റെ പോസ്റ്ററുകൾ, പിന്നീട് വന്ന ദർശന സോങ് ടീസർ, പിന്നീട് വന്ന ദർശന എന്ന ഗാനം എന്നിവ വമ്പൻ ഹിറ്റായി മാറി. അതിനു ശേഷം രണ്ടു ടീസറുകളും അരികെ നിന്ന എന്ന ഒരു ഗാനവും കൂടിയെത്തി. പതിവ് തെറ്റിക്കാതെ അതും വലിയ ഹിറ്റായി മാറി. ദർശന എന്ന ഗാനം ആലപിച്ചത് ഹിഷാം അബ്ദുൽ വഹാബും ദർശനയും ആണെങ്കിൽ അരികെ നിന്ന എന്ന ഗാനം ആലപിച്ചത് ജോബ് കുര്യൻ ആണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ തന്നെ ആലപിച്ച, ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം കൂടി എത്തിയിരിക്കുകയാണ്.
ഒണക്ക മുന്തിരി എന്ന വരികളോടെ തുടങ്ങിയിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അരുൺ ആലാട്ട് ആയിരുന്നു ആദ്യം പുറത്തു വന്ന രണ്ടു ഗാനങ്ങളും രചിച്ചത്. ആദ്യ ഗാനത്തിൽ നമ്മൾ കണ്ടത് പ്രണവ്- ദർശന ജോഡിയെ ആണെങ്കിൽ രണ്ടാം ഗാനത്തിന്റെ ലിറിക് വീഡിയോ കാണിച്ചു തന്നതും പ്രണവിനെ ആയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനം നമ്മുക്ക് കല്യാണി പ്രിയദര്ശനെ കൂടി കാണിച്ചു തരുന്ന ഒന്നാണ്. പന്ത്രണ്ടിന് മുകളിൽ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം അടുത്ത മാസം ആണ് ആഗോള റിലീസ് ആയി എത്തുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.