[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

ചിരിയുടെ പുത്തന്‍കൂട്ടുകെട്ടുമായി മഞ്ജു വാര്യരും സൗബിൻ ഷാഹിറും; വെള്ളരിക്കാപട്ടണം മേക്കിങ് വീഡിയോ കാണാം..!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും, നടനും സംവിധായകനുമായ സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഇരുവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പൊട്ടിച്ചിരിയുടെ പുതിയ കാഴ്ചകളാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് സമ്മാനിക്കുന്നത്. മഞ്ജുവാര്യരും സൗബിന്‍ഷാഹിറും ചേര്‍ന്ന് ഒരുക്കുന്ന തമാശയും കൗതുക കാഴ്ചകളുമാണ് ഈ വീഡിയോയുടെ മുഖ്യ ആകര്‍ഷണം എന്ന് തന്നെ പറയാം. ഒരുപാട് നര്‍മ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് ഇതിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അലക്സ് ജെ.പുളിക്കല്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകള്‍ മാവേലിക്കരയും വെണ്മണിയുമാണ്. മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ പ്രശസത താരങ്ങളായ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, യൂട്യൂബ് സെൻസേഷൻ ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അപ്പു ഭട്ടതിരിയും അർജു ബെന്നും ചേർന്ന് എഡിറ്റിങ് നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി വരികൾ രചിച്ചത് മധുവാസുദേവനും വിനായക് ശശികുമാറുമാണ്. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് വെള്ളരിക്കാപ്പട്ടണത്തിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. ജ്യോതിഷ് ശങ്കറാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ജോലി ചെയ്ത ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ്. എ.എസ്.ദിനേശ് ആണ് ഇതിന്റെ പി.ആര്‍.ഒ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.