[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും മനസ്സ് കീഴടക്കുന്ന ഗാനവുമായി ഹൃദയം ടീം; വീഡിയോ കാണാം..!

വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഹൃദയം. യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം പ്രേക്ഷകരിൽ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യം ഇതിന്റെ പോസ്റ്ററുകൾ, പിന്നീട് വന്ന ദർശന സോങ് ടീസർ, പിന്നീട് വന്ന ദർശന എന്ന ഗാനം എന്നിവ വമ്പൻ ഹിറ്റായി മാറി. അതിനു ശേഷം രണ്ടു ടീസറുകളും അരികെ നിന്ന എന്ന ഒരു ഗാനവും കൂടിയെത്തി. പതിവ് തെറ്റിക്കാതെ അതും വലിയ ഹിറ്റായി മാറി. ദർശന എന്ന ഗാനം ആലപിച്ചത് ഹിഷാം അബ്ദുൽ വഹാബും ദർശനയും ആണെങ്കിൽ അരികെ നിന്ന എന്ന ഗാനം ആലപിച്ചത് ജോബ് കുര്യൻ ആണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ തന്നെ ആലപിച്ച, ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം കൂടി എത്തിയിരിക്കുകയാണ്.

ഒണക്ക മുന്തിരി എന്ന വരികളോടെ തുടങ്ങിയിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അരുൺ ആലാട്ട് ആയിരുന്നു ആദ്യം പുറത്തു വന്ന രണ്ടു ഗാനങ്ങളും രചിച്ചത്. ആദ്യ ഗാനത്തിൽ നമ്മൾ കണ്ടത് പ്രണവ്- ദർശന ജോഡിയെ ആണെങ്കിൽ രണ്ടാം ഗാനത്തിന്റെ ലിറിക് വീഡിയോ കാണിച്ചു തന്നതും പ്രണവിനെ ആയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനം നമ്മുക്ക് കല്യാണി പ്രിയദര്ശനെ കൂടി കാണിച്ചു തരുന്ന ഒന്നാണ്. പന്ത്രണ്ടിന് മുകളിൽ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം അടുത്ത മാസം ആണ് ആഗോള റിലീസ് ആയി എത്തുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

5 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.