ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു സൂപ്പർ ഹിറ്റുകൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക ഈ മാസം 28 നു റീലീസ് ചെയ്യാൻ പോവുകയാണ്. പ്രശസ്ത നടൻ അരുൺ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ 2 ഗാനങ്ങൾ ആണ് ഇതുവരെ റീലീസ് ചെയ്തത്. തന്റെ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആക്കാനും ട്രെൻഡ് സെറ്റർ അക്കാനും ഒമർ ലുലുവിനെ കഴിഞ്ഞേ മലയാള സിനിമയിൽ ഇന്ന് മറ്റാരും ഉള്ളു. വിമർശനങ്ങൾ പോലും ഏറ്റവും നല്ല രീതിയിൽ ഉൾക്കൊണ്ട് അതു പോലും ചിത്രത്തെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ ഉപയോഗിക്കാനുള്ള കഴിവ് ഈ സംവിധായകനെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നു. എല്ലാ തവണയും പോലെ തന്റെ നാലാം ചിത്രത്തിലേയും ഗാനങ്ങൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന രീതിയിൽ ഒരുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിലെ സൂപ്പർ ഹിറ്റായ ഹാപ്പി സോങിന് ശേഷം റീലീസ് ചെയ്ത രണ്ടാമത്തെ പാട്ടു ആണ് അരുൺ, നിക്കി ഗല്റാണി, ധർമജൻ എന്നിവർ പ്രത്യക്ഷപ്പെട്ട പൊട്ടി പൊട്ടി സോങ്.
എന്നാൽ ഗോപി സുന്ദർ ഈണം നൽകിയ ഈ സോങ് കോപ്പിയടിയാണ് എന്ന വിമർശനവുമായി കുറേപ്പേർ എത്തിയിരിക്കുകയാണ്. അവർക്കെതിരെ പ്രതികരിച്ചു കൊണ്ട് ഒമർ ലുലു പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ടൈറ്റിൽ ക്രെഡിറ്റ് എങ്കിലും നോക്കിയിട്ട് വേണം വിമർശിക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്. പ്രശസ്ത ഡി ജെ ആയ ഖാലിദിന്റെ ദിദി എന്ന സൂപ്പർ ഹിറ്റ് സോംഗിന്റെ റീമിക്സ് ആണ് എന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഈ ഗാനം റീലീസ് ചെയ്തിരിക്കുന്നത് എന്നും അത് ടൈറ്റിൽ ക്രെഡിറ്റിൽ വെച്ചിട്ടുണ്ട് എന്നും ഒമർ ലുലു പറയുന്നു.
അത് പോലും നോക്കാതെ ആണ് കോപ്പിയടി എന്ന പേരിൽ പലരും ഗോപി സുന്ദറിനെയും ഒമർ ലുലുവിനെയും വിമർശിയ്ക്കുന്നത്. രണ്ട് ദിവസം മുൻപ് എത്തിയ ഈ ഗാനം മികച്ച പ്രതികരണവും വിമർശനവും ഒരുപോലെ നേരിടുന്നുണ്ട്. മുകേഷ്, ഉർവശി, ഇടവേള ബാബു, ഇന്നസെന്റ്, ശാലിൻ സോയ, നേഹ സക്സേന, സാബുമോൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.