ഒരുകാലത്തു മലയാളത്തിലെ ആക്ഷൻ ഹീറോ ആയിരുന്ന ബാബു ആന്റണി ശ്കതമായി തിരിച്ചു വരുന്ന ചിത്രമാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ. അന്തരിച്ചു പോയ സൂപ്പർ ഹിറ്റ് രചയിതാവും സംവിധായകനുമായ ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ട്രൈലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച വിഷയം. ബാബു ആന്റണിയുടെ ആക്ഷനും കിടിലൻ ഡയലോഗുമാണ് ഈ പ്രൊമോഷണൽ ട്രെയ്ലറിന്റെ ഹൈലൈറ്റ്. ബാബു ആന്റണിക്കൊപ്പം അബു സലീമിനെയും ഈ ട്രൈലറിൽ നമ്മുക്ക് കാണാം. 123 മ്യൂസിക്ക് എന്ന യൂട്യുബ് ചാനലിലാണ് ഈ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. മുടി നീട്ടി വളർത്തി തന്റെ പഴയ ആ സൂപ്പർ ഹിറ്റ് ലുക്കിലാണ് ബാബു ആന്റണി ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് ട്രൈലെർ നൽകുന്ന സൂചന.
റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഒമർ ലുലു തന്നെയാണ്. ജോണ്‍ കുട്ടിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. അതുപോലെ ട്രെയിലറിന് നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് ഒമർ ലുലു കുറിച്ച വാക്കുകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. ട്രൈലെർ കണ്ട് ആരും സിനിമയ്ക്കു മാർക്കിടാൻ വരണ്ട എന്നും ട്രെയ്ലറും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ഒമർ ലുലു പറഞ്ഞു. വെറുതെ പ്രൊമോഷന് വേണ്ടിയും ബാബു ആന്റണി ചേട്ടന്റെ സ്റ്റൈൽ ഒന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടിയും ചെയ്ത വീഡിയോ മാത്രമാണ് ട്രെയ്‌ലറായി പുറത്ത് വിട്ടതെന്നാണ് ഒമർ ലുലു പറയുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.