ഒരു വലിയ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന മാസ്റ്റർ ഡയറക്ടർ ഷാജി കൈലാസിന് വലിയ വിജയം നൽകിയാണ് മലയാള സിനിമ പ്രേക്ഷകർ സ്വീകരണമൊരുക്കിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഇന്നലെയാണ് റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ തന്നെയും തന്റെ ചിത്രത്തേയും സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ഷാജി കൈലാസ്. ‘നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു’, എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചു വരവാണ് കടുവ എന്നാണ് ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
കടുവക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യാൻ പോകുന്നത് മറ്റൊരു മാസ്സ് ചിത്രമാണ്. പൃഥ്വിരാജ് സുകുമാരൻ തന്നെ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരും വേഷമിടുന്നു. ഉടനെ തന്നെ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് കാപ്പ എന്നാണ്. ജി ആർ ഇന്ദുഗോപൻ രചന നിർവഹിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയാണു നിർമ്മിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക. ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ അണിനിരക്കുന്ന ഈ ചിത്രത്തിൽ കോട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുക.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.