ടിനു പാപ്പച്ചൻ സംവിധാനം ചെയ്തു, ആന്റണി വർഗീസ് നായകനായി എത്തിയ അജഗജാന്തരം എന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ജനത്തിരക്ക് സൃഷ്ടിക്കുന്നത്. ഒരു പക്കാ ആക്ഷൻ ചിത്രമായി ഒരുക്കിയ അജഗജാന്തരം യുവ പ്രേക്ഷകരെ ത്രസിപ്പിച്ചികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ കിടിലൻ ആക്ഷനും അടിപൊളി ഗാനങ്ങളും ഗംഭീര പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും നിറഞ്ഞ ഈ ചിത്രം ഈ സീസണിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. ചിത്രത്തിലെ ആക്ഷനൊപ്പം ഇതിലെ ഗാനങ്ങളും തീയേറ്ററുകളിൽ ഉത്സവ തിമിർപ്പ് സൃഷ്ടിക്കുകയാണ്. അതിൽ തന്നെ ഒള്ളുള്ളേരു എന്ന ഗാനം തീയേറ്ററുകൾ അക്ഷരാർത്ഥത്തിൽ ഇളക്കി മറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ഫോർ ദ പീപ്പിൾ എന്ന ജയരാജ് ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ചിട്ടപ്പെടുത്തി ആലപിച്ച ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണിൽ എന്ന മെഗാ ഹിറ്റ് ഗാനത്തിന് ശേഷം ഇപ്പോൾ അതേ ആഘോഷമാണ് ഒള്ളുള്ളേരു എന്ന ഗാനം തീയേറ്ററുകളിൽ ഉണ്ടാക്കുന്നത്.
ജസ്റ്റിൻ വർഗീസാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യം ഈ ഗാനം യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ആയതിനു ശേഷം ഈ ഗാനം തീയേറ്ററുകളിലും ആഘോഷം ഉണ്ടാക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച വീഡിയോയിൽ കേരളമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രേക്ഷകർ ഒള്ളുള്ളേരു ആഘോഷമാക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നാടൻപാട്ടിനെ സൈട്രാൻസുമായി യോജിപ്പിച്ച് ശ്രോതാക്കൾക്ക് പുതിയൊരു ആസ്വാദന തലം നൽകിയിരിക്കുകയാണ് ജസ്റ്റിൻ വർഗീസ്. പ്രസീദ ചാലക്കുടി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചത് വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.