തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് അല വൈകുണ്ഠപുരംലോ. പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുത്തത്. ആന്ധ്രയിൽ മാത്രമല്ല, വിദേശ മാർക്കറ്റിലും വമ്പൻ കളക്ഷൻ ആണ് ഈ ചിത്രം നേടിയത്. ഏതായാലും സൂപ്പർ വിജയം നേടിയ ഈ അല്ലു അർജുൻ ചിത്രത്തിൻറെ ഹിന്ദി റീമേക്കും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ബോളിവുഡ് യുവ താരം കാർത്തിക് ആര്യൻ നായകനായി എത്തുന്ന ഈ ചിത്രത്തിൻറെ പേര് ഷെഹ്‌സാദ എന്നാണ്. രോഹിത് ധവാൻ സംവിധാനം ചെയ്ത ഈ ചിത്രം ഗുൽഷൻ കുമാറും അല്ലു അരവിന്ദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃതി സനോൻ ആണ് ഈ ഹിന്ദി റീമേക്കിൽ നായികയായി എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ഇതിന്റെ ട്രയ്ലർ റീലീസ് ചെയ്തിരിക്കുകയാണ്. പരേഷ് റാവൽ, മനീഷ കൊയ്‌രാള, രോണിത് റോയ്, സച്ചിൻ ഖഡേകർ എന്നിവരും വേഷമിട്ട ഈ ചിത്രം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. അല്ലു അർജുൻ ചിത്രത്തെ കടത്തി വെട്ടുന്ന വിജയം ഈ ഹിന്ദി റീമേക്ക് നേടുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് ഗീത ആർട്സ്, ഹാരിക ആൻഡ് ഹസീൻ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഇതിന്റെ തെലുങ്ക് വേർഷനിൽ പൂജ ഹെഗ്‌ഡെ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ജയറാം, ഗോവിന്ദ് പദ്മസൂര്യ, സമുദ്രക്കനി, തബു, സച്ചിൻ കെദേഖർ, നവദീപ്, സുശാന്ത്, രോഹിണി, സുനിൽ, ഹർഷവർധൻ, രാജേന്ദ്ര പ്രസാദ് എന്നിവരും ഈ തെലുങ്ക് ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.