[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ദളപതിയുടെ വാരിസും തലയുടെ തുനിവും; ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ

ദളപതി വിജയ് നായകനായി എത്തിയ വാരിസ് ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്‌. വംശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിൽ രാജു ആണ്. ഒരു പക്കാ ഫാമിലി എന്റർടൈനേർ ആയി ഒരുക്കിയ ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എങ്കിലും മികച്ച ഓപ്പണിങ് നേടിയെടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇൻഡ്യയിൽ നിന്ന് ഈ ചിത്രം നേടിയത് 30 കോടിയോളം ആണ്. വിദേശ കളക്ഷൻ കൂടി ചേർക്കുമ്പോൾ 40 കോടിയോളം വാരിസ് ആദ്യ ദിനം നേടിയെന്നാണ് കണക്ക് കൂട്ടുന്നത്. കേരളത്തിൽ നിന്ന് നാലര കോടിയോളം ആദ്യ ദിനം നേടിയ വാരിസ്, തമിഴ്നാട് നിന്ന് 20 കോടിയോളമാണ് നേടിയെടുത്തത്.

കർണാടകയിൽ നിന്നും നാലര കോടിയോളം നേടിയ വാരിസ് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 1 കോടി നേടി. അജിത് നായകനായ തുനിവും ഇന്നലെയാണ് ആഗോള റിലീസായി വന്നത്. ആഗോള കലക്ഷൻ ആയി 39 കോടിയോളം ആണ് ഈ ചിത്രം നേടിയതെന്നാണ് സൂചന. തമിഴ്നാട് നിന്ന് 21 കോടിക്കു മുകളിൽ നേടിയ തുനിവ് കർണാടകയിൽ നിന്ന് മൂന്ന് കോടി 75 ലക്ഷവും കേരളത്തിൽ നിന്ന് 1.40 കോടിയും നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 2 കോടി 60 ലക്ഷത്തോളം ഗ്രോസ് നേടിയ തുനിവ് വിദേശ മാർക്കറ്റിൽ നിന്ന് 10 കോടിക്കു മുകളിൽ നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രണ്ട് ചിത്രങ്ങളും കൂടി ആദ്യ ദിനം തമിഴ്നാട് നിന്നു മാത്രം നേടിയത് 41 കോടി രൂപയാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.