[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തീയേറ്റർ പൂരപ്പറമ്പാക്കി ബാലയ്യ ഫാൻസ്‌; വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം ബാലയ്യയുടെ ആരാധകർ കാത്തിരുന്ന വീര സിംഹ റെഡ്‌ഡി എന്ന പുതിയ ബാലയ്യ ചിത്രം ഇന്ന് മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണം നേടുന്ന ഈ മാസ്സ് ആക്ഷൻ ചിത്രം ബാലയ്യയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ കഴിഞ്ഞ റിലീസ് ആയ അഖണ്ഡയിലൂടെ കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് സ്വന്തമാക്കിയ ബാലയ്യ വീരസിംഹ റെഡ്‌ഡിയിലൂടെ ആ നേട്ടം ആവർത്തിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും വീരസിംഹ റെഡ്ഢിക്കു തീയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. തങ്ങളുടെ നായകനെ ആഘോഷിക്കാൻ ബാലയ്യ ആരാധകർ എല്ലാവിധ സജ്ജീകരണങ്ങളുമായാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളായി മാറുകയായിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീരസിംഹ റെഡ്ഢി എന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. മൈത്രി മൂവി മേക്കേഴ്‌സാണ് ഈ ബാലയ്യ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ മാസ്സ് മസാല എന്റർടൈനറാണ്. എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ ഗാനങ്ങൾ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. വെങ്കട്, റാം- ലക്ഷ്മൺ ടീം ഒരുക്കിയ ഇതിലെ സംഘട്ടന രംഗങ്ങൾക്ക് വലിയ അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്തത് നവീൻ നൂലി എന്നിവരാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.