കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ത്രില്ലർ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനെട്ട് ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഒടിടി റിലീസായി എത്തുമെന്ന് കരുതുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ, ഇന്ന് മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ചു അവർ പുറത്തു വിട്ടിട്ടുണ്ട്. യോഗ ചെയ്യുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിലുള്ളത്. ഈ ചിത്രത്തിന്റെ ഡബ്ബിങ്ങിൽ മോഹൻലാൽ ജോയിൻ ചെയ്തത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ, ടൈറ്റിൽ ലോഞ്ച് വീഡിയോ, ടൈറ്റിൽ മേക്കിങ് വീഡിയോ, ഡയലോഗ് ടീസർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.
അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ജേക്സ് ബിജോയ് ആണ് എലോണിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് എലോൺ. യഥാർത്ഥ നായകന്മാർ ഇപ്പോഴും ഒറ്റക്കാണ് എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. വളരെ ചെറിയ ബഡ്ജറ്റില് പൂർത്തിയാക്കിയ ചിത്രം കൂടിയാണിത്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ മുപ്പതാമത് നിർമ്മാണ സംരംഭമാണ്. ഇത് കൂടാതെ ഇനി പുറത്തു വരാനുള്ള ഷാജി കൈലാസ് ചിത്രം, പൃഥ്വിരാജ് സുകുമാരൻ നായകനായ മാസ്സ് എന്റർടൈനറായ കടുവയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.