ഇന്ത്യൻ മുഴുവൻ തരംഗമായി തീർന്ന കെ ജി എഫ് 2 എന്ന കന്നഡ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിങ്ങിലും സൂപ്പർ ഹിറ്റാവുകയാണ്. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമൊരുക്കിയത് പ്രശാന്ത് നീലാണ്. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 1200 കോടിക്ക് മുകളിലാണ് ആഗോള കളക്ഷനായി നേടിയത്. ഇതിന് ഇനി ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ കിടിലൻ ആക്ഷൻ സീനുകളാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ച, ഇതിലെ ആക്ഷൻ രംഗങ്ങൾ എങ്ങനെയാണു ഷൂട്ട് ചെയ്തതെന്നാണ് ഈ മേക്കിങ് വീഡിയോയിൽ കാണിക്കുന്നത്. എത്രത്തോളം ആളുകളുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മൾ സ്‌ക്രീനിൽ കണ്ടതെന്നും ഈ മേക്കിങ് വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കെ ജി എഫ് 2വിന് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപ്അറിവാണ്.
റോക്കി ഭായ് എന്ന കേന്ദ്ര കഥാപാത്രമായി യാഷ് എത്തിയ ഈ ചിത്രത്തിലെ വില്ലനായി അഭിനയിച്ചത് ബോളിവുഡ് താരമായ സഞ്ജയ് ദത്താണ്. ശ്രീനിഥി ഷെട്ടി നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രവീണ ടണ്ഠൻ, പ്രകാശ് രാജ്, റാവു രമേശ് എന്നിവരും വേഷമിട്ടിട്ടുണ്ട്. നൂറ് കോടി രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചത്. രവി ബസ്‌റൂർ ഈണം നൽകിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ വിജയത്തിൽ ആ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും വഹിച്ച പങ്കു വളരെ വലുതാണ്, കേരളത്തിലും മെഗാ ബ്ലോക്ക്ബസ്റ്ററായി മാറിയ കെ ജി എഫ് 2 ഇവിടെ നിന്ന് കളക്ഷനായി നേടിയത് അറുപതു കോടി രൂപയ്ക്കു മുകളിലാണ്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.