[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

യഥാർത്ഥ നായകന്മാർ എന്നും ഒറ്റക്കാണ്; മോഹൻലാൽ- ഷാജി കൈലാസ് ടീമിനെ എലോൺ വരുന്നു; പുതിയ ടീസർ കാണാം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ത്രില്ലർ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനെട്ട് ദിവസമെന്ന റെക്കോർഡ് വേഗത്തിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഒടിടി റിലീസായി എത്തുമെന്ന് കരുതുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ, ഇന്ന് മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ചു അവർ പുറത്തു വിട്ടിട്ടുണ്ട്. യോഗ ചെയ്യുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഒരു ഷോട്ട് മാത്രമാണ് ടീസറിലുള്ളത്. ഈ ചിത്രത്തിന്റെ ഡബ്ബിങ്ങിൽ മോഹൻലാൽ ജോയിൻ ചെയ്തത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ, ടൈറ്റിൽ ലോഞ്ച് വീഡിയോ, ടൈറ്റിൽ മേക്കിങ് വീഡിയോ, ഡയലോഗ് ടീസർ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡോൺ മാക്സ് ആണ്. ജേക്സ് ബിജോയ് ആണ് എലോണിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച ചിത്രമാണ് എലോൺ. യഥാർത്ഥ നായകന്മാർ ഇപ്പോഴും ഒറ്റക്കാണ് എന്നതാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. വളരെ ചെറിയ ബഡ്ജറ്റില് പൂർത്തിയാക്കിയ ചിത്രം കൂടിയാണിത്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ മുപ്പതാമത്‌ നിർമ്മാണ സംരംഭമാണ്. ഇത് കൂടാതെ ഇനി പുറത്തു വരാനുള്ള ഷാജി കൈലാസ് ചിത്രം, പൃഥ്വിരാജ് സുകുമാരൻ നായകനായ മാസ്സ് എന്റർടൈനറായ കടുവയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.