Odiyan Official Trailer
റെക്കോർഡുകളുടെ തമ്പുരാനായ മോഹൻലാൽ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ ഒടിയന്റെ ട്രൈലെർ കഴിഞ്ഞ മാസം ആണ് പുറത്തു വന്നത്. ഇപ്പോൾ ഇരുപത് ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് ആണ് ഒടിയൻ ട്രൈലെർ നേടിയെടുത്തിരിക്കുന്നതു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വേഗത്തിൽ ഇത്രയും ഡിജിറ്റൽ വ്യൂസ് ഒരു ചിത്രത്തിന്റെ ട്രൈലെർ നേടിയെടുക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഒടിയൻ ട്രൈലെർ തരംഗമാണ്. ഇതുവരെ കാണാത്ത അത്ര ഗംഭീര ട്രൈലെർ റിയാക്ഷൻ ആണ് ഈ ചിത്രത്തിന്റെ ട്രെയിലറിന് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിൽ ആണ്. വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഇപ്പോഴേ കേരളത്തിൽ വമ്പൻ തരംഗം ആണ്. തീയേറ്ററുകളിൽ എത്തിയ ഒടിയൻ പ്രതിമകൾ കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് സ്വീകരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയാണ് ഒടിയൻ എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ എത്തുമ്പോൾ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. വമ്പൻ പ്രമോഷൻ ആണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. അതെല്ലാം ഓരോന്നായി വരും ദിവസങ്ങളിൽ പുറത്തു വരും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒടിയൻ ഒരുക്കിയിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.