[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചരിത്രം സൃഷ്ടിച്ചു വിജയ് ആരാധകർ; ഇന്ത്യൻ സിനിമയിലെ ഒരു താരത്തിന് ഉയർത്തുന്ന ഏറ്റവും വലിയ കട്ട് ഔട്ട് കേരളത്തിൽ..!

ദളപതി വിജയ് നായകനാവുന്ന സർക്കാർ എന്ന ചിത്രം ഈ ദീപാവലിയ്ക്കു ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആണെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസും ആയിരിക്കും. സൺ പിക്ചർസ് നിർമ്മിച്ച ഈ ചിത്രമാണ് ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്നത് എന്ന വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ കെരളത്തിലെ വിജയ് ആരാധകർ ഈ ചിത്രത്തിന് വേണ്ടി ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഒരു താരത്തിന് വെക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് ആണ് കേരളത്തിലെ വിജയ് ആരാധകർ സർക്കാർ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഉയർത്തിയത്.

കൊല്ലം നന്പൻസ് എന്നറിയപ്പെടുന്ന കൊല്ലത്തുള്ള വിജയ് ഫാൻസ്‌ ആണ് 175 അടി വലിപ്പമുള്ള സർക്കാർ സ്പെഷ്യൽ വിജയ് കട്ട് ഔട്ട് ഉയർത്തിയത്. കേരളത്തിലെ ഇതുവരെ ഉള്ള ഏറ്റവും വലിയ കട്ട് ഔട്ട് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന് വേണ്ടി അദ്ദേഹത്തിന്റെ ആരാധകർ ആലപ്പുഴ പങ്കജ് തീയേറ്ററിന് മുന്നിൽ ഉയർത്തിയത് ആയിരുന്നു. തമിഴ് നാട്ടിലെ കടുത്ത വിജയ് ആരാധകരെ പോലും തോൽപ്പിക്കുന്ന തരത്തിലാണ് കേരളത്തിലെ വിജയ് ആരാധകർ തങ്ങളുടെ താരത്തിന് വേണ്ടി ഈ പുതു ചരിത്രം സൃഷ്ടിച്ചത്.

പോപ്പുലർ മലയാളം ആക്ടർ സണ്ണി വെയ്ൻ അനാവരണം ചെയ്ത ഈ കട്ട് ഔട്ട് കാണാൻ ആയിരകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ചാരിറ്റി പരിപാടികളും കൊല്ലം വിജയ് ഫാൻസ്‌ സർക്കാർ റിലീസിനോട് അനുബന്ധിച്ചു നടത്തുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.