[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

20 ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് നേടി ചരിത്രം സൃഷ്ടിച്ചു ഒടിയൻ ട്രൈലെർ..!

റെക്കോർഡുകളുടെ തമ്പുരാനായ മോഹൻലാൽ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ ഒടിയന്റെ ട്രൈലെർ കഴിഞ്ഞ മാസം ആണ് പുറത്തു വന്നത്. ഇപ്പോൾ ഇരുപത്‌ ദിവസം കൊണ്ട് 6.5 മില്യൺ ഡിജിറ്റൽ വ്യൂസ് ആണ് ഒടിയൻ ട്രൈലെർ നേടിയെടുത്തിരിക്കുന്നതു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വേഗത്തിൽ ഇത്രയും ഡിജിറ്റൽ വ്യൂസ് ഒരു ചിത്രത്തിന്റെ ട്രൈലെർ നേടിയെടുക്കുന്നത്. മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഒടിയൻ ട്രൈലെർ തരംഗമാണ്. ഇതുവരെ കാണാത്ത അത്ര ഗംഭീര ട്രൈലെർ റിയാക്ഷൻ ആണ് ഈ ചിത്രത്തിന്റെ ട്രെയിലറിന് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിൽ ആണ്. വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഇപ്പോഴേ കേരളത്തിൽ വമ്പൻ തരംഗം ആണ്. തീയേറ്ററുകളിൽ എത്തിയ ഒടിയൻ പ്രതിമകൾ കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് സ്വീകരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയാണ് ഒടിയൻ എത്തുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ എത്തുമ്പോൾ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. വമ്പൻ പ്രമോഷൻ ആണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. അതെല്ലാം ഓരോന്നായി വരും ദിവസങ്ങളിൽ പുറത്തു വരും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഒടിയൻ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.