സിനിമ പ്രേമികൾ ഈ വർഷം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒടിയൻ’. മോഹൻലാലിനെ നായകനാക്കി ശ്രീ കുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മോഹൻലാൽ മൂന്ന് വേഷപകർച്ചകളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ ഒടിയന്റെ ടീസർ ഇന്ന് പുറത്തിറങ്ങുമെന്ന് സൂചിപ്പിച്ചിരുന്നു, കാത്തിരിപ്പിന് വിരാമം എന്നപ്പോലെ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി ടീസർ സ്വീകരിക്കുകയും ചെയ്തു.
മോഹൻലാൽ രാജകീയമായി ഒടിയൻ മാണിക്യനായി നടന്നു വരുന്ന രംഗം മാത്രമാണ് ടീസറിൽ ദൃശ്യാവിഷ്കരിക്കരിച്ചിരിക്കുന്നത്. സാം സി. എസിന്റെ പഞ്ചാത്തല സംഗീതം തന്നെയാണ് ടീസറിൽ ഉടനീളം മികച്ച നിൽക്കുന്നത്. വരിക്കശ്ശേരി മനയിയിലെ ഒരു രംഗത്തെ ആസ്പദമാക്കിയാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ ഭാവങ്ങളിലൂടെ ടീസറിൽ നിഗൂഢതകൾ നിറഞ്ഞ അന്തരീക്ഷം സംവിധായകന് സൃഷ്ട്ടിക്കാൻ സാധിച്ചു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഒടിയന്റെ റിലീസ് തിയതി ടീസറിന്റെ അവസാനം കാണിക്കുന്നുണ്ട്, ഒക്ടോബർ 11ന് ചിത്രം വമ്പൻ റീലീസോട് കൂടി പ്രദർശനത്തിനെത്തും.
നാഷണൽ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ഒടിയന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നരേൻ, പ്രകാശ് രാജ്, ഇന്നസെന്റ്, കൈലാസ്, സന അൽത്താഫ്, സിദ്ദിഖ്, നന്ദു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്, പഞ്ചാത്തല സംഗീതം വിക്രം വേദയുടെ സംഗീത സംവിധായകൻ സാം സി എസാണ് കൈകാര്യം ചെയ്യുന്നത് . ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമായി 400 ഓളം തീയറ്ററുകളിൽ പ്രദർശനത്തിനായി ചിത്രം ഒരുങ്ങുകയാണ്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.