[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജഗതി ശ്രീകുമാറിനു ട്രിബ്യുട്ടുമായെത്തിയ പടയോട്ടത്തിലെ ‘പിംഗ് പോംഗ് ‘ സോങ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ് സെറ്റെർ ആവുന്നു..!

ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടം. മോഹൻലാൽ നായകനായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയ ജഗതി ശ്രീകുമാറിന് ട്രിബ്യുട്ടുമായി ഇന്ന് പടയോട്ടത്തിൽ പിംഗ് പോംഗ് പ്രോമോ സോങ് റിലീസ് ചെയ്യുകയും ആ ഗാനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുന്ന കാഴ്ചയുമാണ് നമ്മൾ കാണുന്നത്. സൂപ്പർ ഹിറ്റായ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ അരം + അരം =കിന്നരം എന്ന ചിത്രത്തിലെ ജഗതി ചേട്ടന്റെ കഥാപാത്രം പറയുന്ന സൂപ്പർ ഹിറ്റ്‌ ഡയലോഗ് വെച്ചാണ് ഈ അടിപൊളി പ്രോമോ സോങ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു മിനിട്ടുകൾക്കകം തന്നെ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ ഗാനം മലയാളത്തിലെ പുതിയ ട്രെൻഡ് സെറ്റെർ സോങ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സോനു സുരേന്ദ്രൻ, വിനോദ്, അരുൺ എ ആർ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പവി ശങ്കർ, സോനു സുരേന്ദ്രൻ എന്നിവർ ചേർന്നാണ്. ഇവർ രണ്ടു പേരും ചെന്ന് തന്നെയാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നതും. ആക്ഷനും കോമെടിയും ത്രില്ലും ഇടകലർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിജു മേനോനെ കൂടാതെ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ബിജു മേനോൻ ചെങ്കൽ രഘു എന്ന ഗുണ്ടയുടെ വേഷത്തിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.