കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ഈ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പൊട്ടിചിരിപ്പിക്കുന്നതും, എന്നാൽ അതോടൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ ഡയലോഗുകൾ നിറഞ്ഞ ഈ ട്രൈലെർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നത്. കോടതി രംഗങ്ങളും ആക്ഷനും കോമെഡിയും ത്രില്ലിങ്ങായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. നേരത്തെ ഈ ചിത്രത്തിലെ ഒരു ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇതെന്ന പ്രതീതിയും ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്. ഓഗസ്റ്റ് പതിനൊന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്കാരവും അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തവും ഹിറ്റായതോടെ ഹൈപ്പ് കൂടിയ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷ, ഇന്നലെ വന്ന ഗംഭീര ട്രൈലെറോടെ ആകാശം തൊട്ട് കഴിഞ്ഞു. കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ഇതിൽ അവതരിപ്പിക്കുന്നത്. സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണി മായ തുടങ്ങി ഒട്ടേറേ താരങ്ങളും പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.