[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ഇനി ഒടിടിയിൽ; റിലീസ് തീയതി എത്തി

യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മലയൻകുഞ്ഞ് ജൂലൈ മൂന്നാം വാരമാണ് തീയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രത്തിന് നിരൂപകരിൽ നിന്നും അന്യഭാഷാ സിനിമാ പ്രവർത്തകരിൽ നിന്ന് വരെ അഭിനന്ദനം ലഭിച്ചു. ഫഹദിന്റെ അച്ഛനും പ്രശസ്ത സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് സർവൈവൽ ത്രില്ലർ ചിത്രം രചിച്ചത് സൂപ്പർ ഹിറ്റ് സംവിധായകനായ മഹേഷ് നാരായണനും, ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്. ഇപ്പോൾ തീയേറ്റർ റൺ പൂർത്തിയാക്കുന്ന ഈ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസ് ഡേറ്റും വന്നിരിക്കുകയാണ്. ഓഗസ്റ്റ് പതിനൊന്നു വ്യാഴമാണ്‌ മലയൻകുഞ്ഞിന്റെ ഒറ്റിറ്റി റിലീസ്. ആമസോൺ പ്രൈം റിലീസ് ആയാണ് മലയൻ കുഞ്ഞ് ഒടിടിയിൽ എത്തുന്നത്.

പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ കൂടാതെ, രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും വേഷമിട്ടിട്ടുണ്ട്. അനികുട്ടൻ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യനായി ഫഹദ് കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിച്ചത്. ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അവസ്ഥ ഗംഭീരമായാണ് ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സംഗീതവും മഹേഷ് നാരായണനൊരുക്കിയ ദൃശ്യങ്ങളും അർജു ബെന്നിന്റെ എഡിറ്റിംഗും ഈ ചിത്രത്തിന് ഉയർന്ന സാങ്കേതിക നിലവാരവും സമ്മാനിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഈ ചിത്രം നമ്മുടെ മുന്നിലെത്തിച്ച സജിമോൻ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.