[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പാവപ്പെട്ടവൻ കേസ് കൊടുക്കില്ല എന്ന ധൈര്യമാണോ സാറെ; ചിരിപ്പിച്ചും ചിന്തിപ്പിച്ചും തരംഗമായി ന്നാ താൻ കേസ് കൊട് ട്രൈലെർ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ഈ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പൊട്ടിചിരിപ്പിക്കുന്നതും, എന്നാൽ അതോടൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ ഡയലോഗുകൾ നിറഞ്ഞ ഈ ട്രൈലെർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നത്. കോടതി രംഗങ്ങളും ആക്ഷനും കോമെഡിയും ത്രില്ലിങ്ങായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. നേരത്തെ ഈ ചിത്രത്തിലെ ഒരു ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇതെന്ന പ്രതീതിയും ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്. ഓഗസ്റ്റ് പതിനൊന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്കാരവും അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തവും ഹിറ്റായതോടെ ഹൈപ്പ് കൂടിയ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷ, ഇന്നലെ വന്ന ഗംഭീര ട്രൈലെറോടെ ആകാശം തൊട്ട് കഴിഞ്ഞു. കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ഇതിൽ അവതരിപ്പിക്കുന്നത്. സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണി മായ തുടങ്ങി ഒട്ടേറേ താരങ്ങളും പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.