ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോപീ സുന്ദറാണ്. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, അനിൽ പനച്ചൂരാൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങൾക്ക് വരികളെഴുതിയിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. വർണ്ണാഭമായ അന്നത്തെ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻറെ ആദ്യ ട്രൈലർ കുറച്ചുനാളുകൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു ട്രൈലർ അന്ന് സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. ആരാധകരുടെ പ്രതീക്ഷകൾ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു പുറത്തുവന്ന ട്രൈലർ. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളുടെതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിച്ച കമ്മാര സംഭവം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ ആയി ദിലീപ് എത്തുമ്പോൾ, ഒതേനൻ നമ്പ്യാർ എന്ന വേഷത്തിൽ സൗത്തിന്ത്യൻ സൂപ്പർതാരം സിദ്ധാർഥും മുഖ്യവേഷത്തിൽ എത്തുന്നു. നമിത പ്രമോദ്, മുരളി ഗോപി, ശ്വേതാ മേനോൻ, ബോബി സിംഹ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സുനിൽ കെ. എസ്. ചിത്രത്തിൻറെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. 30 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇരുന്നൂറോളം തിയറ്ററുകളിൽ റിലീസിനെത്തിക്കുവാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. ചിത്രം വിഷു റിലീസായി തീയറ്ററുകളിലേക്ക് എത്തും.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.