തന്റെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ തിരക്കിലാണ് ഇപ്പോൾ യുവ താരം നിവിൻ പോളി. നിവിൻ പോളിയും അജു വർഗീസും സിജു വിത്സനും സൈജു കുറുപ്പും സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയുമൊക്കെ അടങ്ങുന്ന താരനിര കേരളത്തിലെ പല പല കോളേജുകളിലും മാളുകളിലും പോയി ആരാധകരെ നേരിട്ട് കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഇവർ തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയപ്പോഴത്തെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കവേ അപ്രതീക്ഷിതമായി ഒരു ഒരു വിദ്യാർത്ഥിനി നിവിനോട് പാട്ട് പാടാമോ എന്ന് ചോദിക്കുകയായിരുന്നു. മുൻപൊന്നും പാട്ടു പാടിയിട്ടില്ലാത്ത നിവിൻ പോളി ആ ചോദ്യത്തിന് നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അതിനൊപ്പം ആരാധികക്ക് നിവിൻ ഒരു സമ്മാനവും നൽകി. പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്നും, ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും പറഞ്ഞാണ് ആരാധിക നിവിനോട് പാടാമോ എന്ന് ചോദിച്ചത്. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെയും സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു വളരെ സരസമായി നിവിൻ പോളി ഈ ചോദ്യത്തിന് മറുപടി നൽകിയത്. ആർപ്പുവിളികളോടെയാണ് വിദ്യാർഥികൾ നിവിന്റെ ഈ മറുപടി സ്വീകരിച്ചത്. അതിനു ശേഷം ആ ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി, ആ കുട്ടിക്ക് ഒരു റോസാപ്പൂ സമ്മാനമായി നൽകുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് പൂജ റിലീസ് ആയി ഒക്ടോബറിൽ ആവും എത്തുക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.