[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അരങ്ങേറ്റം അച്ഛനൊപ്പം; ഇനി മകന്റെ മാസ്സ് ചിത്രത്തിലും നായിക

മലയാളത്തിന്റെ യുവ താരം ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ദുൽഖർ സൽമാനും ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ താരനിരയിലേക്ക് നൈല ഉഷ കൂടിയെത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദ്യമായാണ് ദുൽഖർ സൽമാനൊപ്പം ഐശ്വര്യ ലക്ഷ്മി, നൈല ഉഷ എന്നിവർ പ്രത്യക്ഷപ്പെടുക എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം ചെയ്ത് കൊണ്ടാണ് നൈല അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് എന്നിവയും അഭിനയിച്ച നൈല ഉഷയുടെ ഏറ്റവും അവസാനത്തെ റിലീസ് സുരേഷ് ഗോപി നായകനായ പാപ്പൻ ആയിരുന്നു.

പാപ്പൻ സംവിധാനം ചെയ്ത ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത്. അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണിത്. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ രചിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നതും നായകനായ ദുൽഖർ സൽമാൻ തന്നെയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നതെന്നാണ് സൂചന. നൈല ഉഷ നായികാ വേഷം ചെയ്ത ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് രചിച്ചതും, കിംഗ് ഓഫ് കൊത്തയുടെ രചയിതാവായ അഭിലാഷ് എൻ ചന്ദ്രനാണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.