ചുരുങ്ങിയ കാലങ്ങൾകൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് മറീന മൈക്കൽ കുരിശിങ്കൽ. നായികയായും സഹനടിയുമായി തിളങ്ങി മികച്ച കഥാപാത്രങ്ങളാണ് സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. 2014 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം കടന്നു വരുന്നത്. പിന്നിട് ഒരുപാട് ചെറിയ വേഷങ്ങൾക്ക് ശേഷം എബി എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ നായികയായി താരം പ്രത്യക്ഷപ്പെടുകയായിരുന്നു. മലയാള സിനിമയിൽ ഇപ്പോളും സജീവമായി നിൽക്കുന്ന മറീനയുടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്. മറീന ആലപിച്ച ഒരു കവർ സോങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘നിന്ദിയാ രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് മറീന മൈക്കൽ കുരിശിങ്കൽ ആലപിച്ചിരിക്കുന്നത്. അഭിനയവും മോഡലിങ്ങും മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് താനെന്ന് മറീന തെളിയിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണൽ സിങ്ങർ ആലപിക്കുന്ന രീതിയിൽ തന്നെയാണ് താരം പാടിയിരിക്കുന്നത്. നിന്ദിയാ രേ കവർ സോങ് വളരെ മനോഹരമായി പാടി തന്റെ ഒളിഞ്ഞിരുന്ന കഴിവ് സിനിമ ലോകത്തിന് കാണിച്ചു തന്നിരിക്കുകയാണ് മറീന. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഗാനം ശ്രദ്ധ നേടുന്നുണ്ട്. മറീന അവസാനമായി അഭിനയിച്ച മലയാള ചിത്രം മറിയം വന്ന് വിളക്കൂതിയാണ്. സണ്ണി വെയ്ൻ നായകനായ ”പിടികിട്ടാപുള്ളി” ഇനിം മറീനയുടെ റിലീസാവാനുള്ള ചിത്രം.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.