[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മകൾക്കു വേണ്ടി അച്ഛന്റെ വാക്കുകൾ; മോഹൻലാൽ മകൾക്കു നൽകിയ ആശംസാ വാക്കുകൾ ശ്രദ്ധ നേടുന്നു

കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാലിന്റെ ജന്മദിനമായിരുന്നു ഇന്ന്. മായ എന്നറിയപ്പെടുന്ന വിസ്‌മയക്കു മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നൽകിയ ജന്മദിനാശംസ ഏറെ ശ്രദ്ധ നേടുകയാണ്. നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തിൽ നിന്നും പ്രത്യേകതയുള്ളതുമാവട്ടെ ഈ ജന്മദിനവും എന്നായിരുന്നു മോഹൻലാൽ മകൾക്കു വേണ്ടി നൽകിയ ആശംസയിലെ വാക്കുകൾ. കലാ രംഗത്തോട് ഏറെ താല്പര്യമുള്ള ഒരാൾ കൂടിയാണ് വിസ്മയ മോഹൻലാൽ. ഈ കുട്ടിയെ കുറിച്ച് ഒരുപാടൊന്നും മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും അറിയില്ലായിരുന്നു എങ്കിലും ഈ അടുത്തിടെ വിസ്മയ പബ്ലിഷ് ചെയ്ത ഒരു ബുക്കിലൂടെ ഈ കലാകാരിയുടെ മികവും പലരും തിരിച്ചറിഞ്ഞു. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്. ബുക്കിന്റെ കവർ പേജ് അടക്കം പങ്കു വെച്ച് കൊണ്ട് വിസ്മയ തന്നെയാണ് ഈ കഴിഞ്ഞ ജനുവരിയിൽ ഈ ബുക്ക് പബ്ലിഷ് ചെയ്ത കാര്യം ഏവരെയും അറിയിച്ചത്.

എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് വിസ്മയയുടെ ആഗ്രഹമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാലിന്റെ മകനായ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ ഇപ്പോൾ തന്നെ മലയാള സിനിമയിലെ ഒരു താരമാണ്. ബാലതാരമായി പുനർജനി എന്ന ചിത്രത്തിലഭിനയിച്ചു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയെടുത്തു ശ്രദ്ധ നേടിയ പ്രണവ് പിന്നീട് ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. വമ്പൻ വിജയം നേടിയ ആ ചിത്രത്തിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റെ പുതിയ ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.