യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഒക്ടോബറിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പോസ്റ്റർ എന്നിവയെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനം കൂടി പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. സൗഹൃദമാഘോഷിക്കുന്ന ഒരു മനോഹരമായ മെലഡിയാണ് ഇപ്പോൾ അവർ പുറത്ത് വിട്ടിരിക്കുന്നത്. നിലാത്തുമ്പി നീ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ജോ പോളും ഇതിനു സംഗീതം നൽകിയത് ജേക്സ് ബിജോയിയും ആണ്. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി ഇപ്പോൾ കേരളം മുഴുവൻ സഞ്ചരിക്കുകയാണ് നിവിൻ പോളി ഉൾപ്പെടെയുള്ള താരനിര.
നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രെയ്‌ലർ നൽകിയിരിക്കുന്നത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻലി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് നിവിൻ പോളി ഇതിലഭിനയിച്ചിരിക്കുന്നത്. അസ്‌ലം കെ പുരയിൽ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ ആണ്.
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.