[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌ക്കൊപ്പമുള്ള ചിത്രം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഗൗതം മേനോൻ

തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. സൂര്യ, കമൽ ഹാസൻ, അജിത്, സിലമ്പരശൻ എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഇത് വരെ ദളപതി വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്തിട്ടില്ല. ഇവർ തമ്മിലുള്ള ഒരു ചിത്രം സംഭവിക്കുമെന്ന് ഇടക്ക് വാർത്തകൾ വന്നിരുന്നു എങ്കിലും അതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. യോഹാൻ അധ്യായം ഒന്ഡ്രൂ എന്നായിരുന്നു ആ ചിത്രത്തിന്റെ പേരെന്നും പിന്നീട് വാർത്തകൾ വന്നു. ഏതായാലും ഇപ്പോൾ താൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ദളപതി വിജയ് ചിത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ. വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഒരുപാട് വൈകാതെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗൗതം മേനോൻ പറഞ്ഞു.

ഏതാനും കഥകൾ താൻ വിജയ്‌യുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഗൗതം മേനോൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു മാധ്യമ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് വിജയ്‌ക്കൊപ്പം താൻ ചെയ്യാൻ പോകുന്ന ചിത്രം പ്രണയവും ആക്ഷനും നിറഞ്ഞ ഒരു ചിത്രമായിരിക്കുമെന്നാണ്. അതൊരു പോലീസ് സ്റ്റോറി ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗതം വാസുദേവ് മേനോന്റെ ഏറ്റവും പുതിയ ചിത്രമായ വെന്ത് തനിന്ദത് കാട് സൂപ്പർ ഹിറ്റായി മാറിയിരുന്നു. സിമ്പുവാണ്‌ ഈ ചിത്രത്തിൽ നായകനായി എത്തിയത്. ചിയാൻ വിക്രം നായകനായി എത്തുന്ന ധ്രുവ നച്ചത്തിരമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. ഈ ചിത്രം ഡിസംബറിൽ എത്തുമെന്നാണ് സൂചന. ഇപ്പോൾ വിജയ് നായകനായി എത്തുന്ന പുതിയ ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഗൗതം മേനോൻ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 hour ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.