മലയാളി പ്രേക്ഷകരുടെ പ്രിയ നായികാ താരങ്ങളിൽ ഒരാളായ ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ്. ഹണി റോസിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ, വീഡിയോകൾ, ഹണി പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ- വീഡിയോ, ഫോട്ടോഷൂട്ട് ചിത്രങ്ങളെന്നിവയൊക്കെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അതുപോലെ ഏറ്റവും പുതിയതായി ശ്രദ്ധ നേടുന്ന ഒരു വീഡിയോ, ഹണി റോസ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതാണ്. അഭിനയ മികവിനൊപ്പം തന്റെ സൗന്ദര്യം കൊണ്ട് കൂടി ഒട്ടേറെ ആരാധകരെ നേടിയ ഈ താരം, ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന നായികാ താരങ്ങളിൽ ഒരാളാണ്. അത്കൊണ്ട് തന്നെ തന്റെ ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിൽ വിയർപ്പൊഴുക്കുന ഹണി റോസിന്റെ പുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ നായികാ താരം, അതിനു ശേഷം ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന് പേരുള്ള വി കെ പ്രകാശ് ചിത്രമാണ് ഈ നടിയുടെ കരിയറിൽ ബ്രേക്ക് നൽകിയത്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച ഹണി റോസ് ഇപ്പോൾ തെലുങ്ക് സൂപ്പർ താരം ബാലയ്യയുടെ പുതിയ ചിത്രത്തിലെ നായികാ വേഷവും ചെയ്ത് കഴിഞ്ഞു. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ മോൺസ്റ്ററാണ് ഹണി റോസിന്റെ അടുത്ത മലയാളം റിലീസ്. ഈ വരുന്ന ഒക്ടോബറിൽ ദീപാവലി റിലീസായി മോൺസ്റ്റർ പുറത്ത് വരുമെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.