[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

രാജസ്ഥാനി നർത്തകർക്കൊപ്പം നൃത്തം വെച്ച് ജനപ്രിയ നായകൻ; വോയ്സ് ഓഫ് സത്യനാഥൻ വീഡിയോ കാണാം

മലയാള സിനിമയുടെ ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചെന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. വമ്പൻ താരനിരയാണ് ദിലീപിനൊപ്പം ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രാജസ്ഥാൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. രാജസ്ഥാനി നർത്തകർക്കൊപ്പം തെരുവിൽ നൃത്തം വെക്കുന്ന ദിലീപിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദിലീപിനൊപ്പം ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്ന വീണ നന്ദകുമാറിനേയും ഈ വീഡിയോയിൽ നമ്മുക്ക് കാണാം.

സൂപ്പർ ഹിറ്റുകളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന വോയ്സ് ഓഫ് സത്യനാഥനിൽ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. തമിഴിൽ നിന്ന് പ്രകാശ് രാജ്, തെലുങ്കിൽ നിന്ന് ജഗപതി ബാബു, ബോളിവുഡിൽ നിന്ന് അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, മലയാളത്തിൽ നിന്ന് ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി തുടങ്ങിയവരാണ് ഇതിൽ ദിലീപിനൊപ്പം അഭിനയിക്കുന്നത്. റാഫി തന്നെയാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ്, സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ക്രിസ്‌മസ്‌ റിലീസായാവും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.