[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജിമ്മിൽ വിയർപ്പൊഴുക്കി ഹണി റോസ്; വൈറലായി പുത്തൻ വർക്ക് ഔട്ട് വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയ നായികാ താരങ്ങളിൽ ഒരാളായ ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരങ്ങളിലൊരാളാണ്. ഹണി റോസിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ, വീഡിയോകൾ, ഹണി പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ- വീഡിയോ, ഫോട്ടോഷൂട്ട് ചിത്രങ്ങളെന്നിവയൊക്കെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അതുപോലെ ഏറ്റവും പുതിയതായി ശ്രദ്ധ നേടുന്ന ഒരു വീഡിയോ, ഹണി റോസ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതാണ്. അഭിനയ മികവിനൊപ്പം തന്റെ സൗന്ദര്യം കൊണ്ട് കൂടി ഒട്ടേറെ ആരാധകരെ നേടിയ ഈ താരം, ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്ന നായികാ താരങ്ങളിൽ ഒരാളാണ്. അത്കൊണ്ട് തന്നെ തന്റെ ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിൽ വിയർപ്പൊഴുക്കുന ഹണി റോസിന്റെ പുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ സംവിധാനം ചെയ്ത, മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ നായികാ താരം, അതിനു ശേഷം ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന് പേരുള്ള വി കെ പ്രകാശ് ചിത്രമാണ് ഈ നടിയുടെ കരിയറിൽ ബ്രേക്ക് നൽകിയത്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ച ഹണി റോസ് ഇപ്പോൾ തെലുങ്ക് സൂപ്പർ താരം ബാലയ്യയുടെ പുതിയ ചിത്രത്തിലെ നായികാ വേഷവും ചെയ്ത് കഴിഞ്ഞു. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമായ മോൺസ്റ്ററാണ് ഹണി റോസിന്റെ അടുത്ത മലയാളം റിലീസ്. ഈ വരുന്ന ഒക്ടോബറിൽ ദീപാവലി റിലീസായി മോൺസ്റ്റർ പുറത്ത് വരുമെന്നാണ് സൂചന.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.