[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പൊന്നിയിൻ സെൽവനിലെ ആ ബ്രഹ്മാണ്ഡ ഗാനമൊരുക്കിയത് ഇങ്ങനെ; മേക്കിങ് വീഡിയോ എത്തി

മണി രത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. എ ആർ റഹ്മാൻ ഈണം നൽകിയ ഈ ഗാനങ്ങളുടെ ലിറിക് വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. അങ്ങനെ പുറത്ത് വന്ന ഇതിലെ ഏറ്റവും പുതിയ ഗാനമായിരുന്നു രാക്ഷസ മാമനെ എന്ന വരികളോട് തുടങ്ങുന്ന ഒന്ന്. ശ്രേയ ഘോഷാൽ, പാലക്കാട് ശ്രീറാം, മഹേഷ് വിനായക്രം എന്നിവർ ചേർന്നാലപിച്ച ഈ ഗാനം രചിച്ചത് കബിലനാണ്. കാർത്തി, തൃഷ, ശോഭിത ധുലിപാല എന്നിവർ പ്രത്യക്ഷപ്പെടുന്ന ഈ ഗാനം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ മനോഹരമായാണ് ഈ ഗാനത്തിന് വേണ്ടി നൃത്ത രംഗംങ്ങളുമൊരുക്കിയിരിക്കുന്നത്. വേറിട്ട ഗെറ്റപ്പിലാണ് ഇതിൽ കാർത്തിയുൾപ്പെടെയുള്ളവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

ഈ മേക്കിങ് വീഡിയോയിൽ ഈ ഗാനം എങ്ങനെയാണു ചിത്രീകരിച്ചതെന്ന് കാണിക്കുന്നതിനൊപ്പം തന്നെ, അതിനെ കുറിച്ച് കാർത്തി, നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ എന്നിവർ സംസാരിക്കുന്നതും കാണാം. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് നമ്മുടെ മുന്നിലെത്തിക്കുന്നത്. കാർത്തി, തൃഷ, ശോഭിത എന്നിവരെ കൂടാതെ വിക്രം, ഐശ്വര്യ റായ്, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഇതിൽ അഭിനയിക്കുന്നു. മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ മുപ്പതിന്, രണ്ടു ഭാഗങ്ങളായി വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

18 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.