സൂപ്പർ ഹിറ്റ് സംവിധായകൻ വിനയനൊരുക്കിയ ഏറ്റവും പുതിയ മെഗാ ബഡ്ജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഓണം റിലീസായി ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ, ഇതിൽ കയ്യടി നേടുന്ന നേടുന്ന രണ്ടു പേർ നായകനായി എത്തിയ സിജു വിത്സനും, നായികാ വേഷം ചെയ്ത കായദു ലോഹറുമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ തിളങ്ങുമ്പോൾ നങ്ങേലി എന്ന കഥാപാത്രമായാണ് കായദു ലോഹർ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, മനോഹരമായ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കറുമ്പൻ ഇന്നിങ് വരുമോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് റഫീഖ് അഹമ്മദും ഇതിനു സംഗീതമൊരുക്കിയത് എം ജയചന്ദ്രനുമാണ്. നാരായണി ഗോപൻ, നിഖിൽ രാജ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഷാജി കുമാർ ഒരുക്കിയ മനോഹരമായ ദൃശ്യങ്ങളും ഈ ഗാനത്തിന്റെ ഹൈലൈറ്റാണ്. അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് സന്തോഷ് നാരായണനാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് പത്തൊൻപതാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത്. വിനയന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട്, എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.